SignIn
Kerala Kaumudi Online
Thursday, 22 October 2026 6.43 PM IST

വീട്ടിൽ മാസ വരുമാനം മീനാക്ഷിക്ക് മാത്രമെന്ന് ദിലീപ്

ss

മകൾ മീനാക്ഷി ഡോക്ടറായി ജോലി ആരംഭിച്ചതായി നടൻ ദിലീപ്. മീനാക്ഷി ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. വീട്ടിലൊരു ഡോക്ടർ ഉള്ളതിനാൽ ഇടയ്ക്കിടയ്ക്ക് ആശുപത്രിയിൽ പോകും. അഭിമാനമുള്ള കാര്യം എന്താണെന്ന് വച്ചാൽ ഞങ്ങളുടെ വീട്ടിൽ മാസവരുമാനമുള്ളത് അവൾക്ക് മാത്രമാണ്. അതായത് സ്ഥിര വരുമാനം. അത് വലിയ സന്തോഷമുള്ളൊരു കാര്യമാണ്. പിന്നെ അവൾ പഠനവും ജോലിയുമെല്ലാം ഒരുമിച്ച് കൊണ്ടുപോകുകയാണ്. ദിലീപിന്റെ വാക്കുകൾ.

ചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കൽ കോളേജിൽനിന്നാണ് മീനാക്ഷി എം.ബി.ബി.എസ് പൂർത്തിയാക്കിയത്. ബിരുദദാന ചടങ്ങിന്റെ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മീനാക്ഷിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങുകളിലെല്ലാം ദിലീപും കാവ്യമാധവനും പങ്കെടുക്കാറുണ്ട്. സിനിമയിലേക്ക് അരങ്ങേറിയില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് മീനാക്ഷി.നമിത പ്രമോദ് ആണ് മീനാക്ഷിയുടെ അടുത്ത കൂട്ടുകാരി. ഇരുവരും ഒത്തുച്ചേരുന്നതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY