SignIn
Kerala Kaumudi Online
Thursday, 22 October 2026 11.23 PM IST

സ്പിരിറ്റിൽ പ്രഭാസിന്റെ നായിക തൃപ്തി ദിമ്രി

ss

പ്രഭാസ് നായകനായി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്യുന്ന സ്പിരിറ്റ് എന്ന ചിത്രത്തിൽ നായിക തൃപ്തി ദിമ്രി. ദീപിക പദുകോണിനും രുക്മിണി വസന്തിനും പകരക്കാരിയായാണ് തൃപ്തി ദിമ്രി എത്തുന്നത്. സ്പിരിറ്റിൽ നായികയാണെന്ന് എക്സിലൂടെ സന്ദീപ് റെഡ്ഡി വാംഗെ ഒൗദ്യോഗികമായി അറിയിച്ചതിന് തൃപ്തി തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഏറെ രസകരമായി പ്രതികരിച്ചു.

ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇൗ യാത്രയിൽ എന്നെ വിശ്വസിച്ചതിൽ അതിയായ നന്ദി. സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു എന്നായിരുന്നു പ്രതികരണം.

പ്രഭാസിനൊപ്പം തൃപ്തി ഭിമ്രി ആദ്യമായി അഭിനയിക്കുന്ന ചിത്രം ആണ് സ്പിരിറ്റ്. രൺബീർ കപൂർ, രശ്മിക മന്ദാന എന്നിവരെ പ്രധാന കഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വാംഗെ സംവിധാനം ചെയ്ത അനിമൽ എന്ന ചിത്രത്തിലൂടെയാണ് തൃപ്തി നാഷണൽ ക്രഷ് എന്ന വിശേഷണം നേടുന്നത്. ഇൗവർഷംതന്നെ സ്പിരിറ്റിന്റെ ചിത്രീകരണം ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY