SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

ബിജുവിന്റെയും ജോജുവിന്റെയും വലതുവശത്തെ കള്ളൻ ആരംഭിച്ചു,​ ലെനയും നിരഞ്ജന അനൂപും

ss


ബിജു മേനോൻ , ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതുവശത്തെ കള്ളൻ എറണാകുളത്ത് ചിത്രീകരണം ആരംഭിച്ചു.ലെനയും നിരഞ്ജന അനൂപുമാണ് പ്രധാന സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ സ്വിച്ചോൺ നിർവഹിച്ചു.ജോജു ജോർജ് ഫസ്റ്റ് ക്ലാപ്പും നൽകി. ആടുജീവിതത്തിലൂടെ ശ്രദ്ധേയനായ കെ.ആർ. ഗോകുൽ ആദ്യ രംഗത്ത് അഭിനയിച്ചു.ഇർഷാദ്,, ഷാജു ശ്രീധർ, ശ്യാമപ്രസാദ്,മനോജ്.കെ.യു. ലിയോണ ലിഷോയ്, കിജൻ രാഘവൻ എന്നിവരാണ് മറ്റു താരങ്ങൾ. കൂദാശ എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ ഡിനു തോമസ് ഈ ലാനാണ് രചന.ഛായാഗ്രഹണം - സതീഷ് കുറുപ്പ്,


സംഗീതം -വിഷ്ണു ശ്യാം, എഡിറ്റിംഗ്- വിനായക് ' കലാസംവിധാനം. പ്രശാന്ത് മാധവ്മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ് , പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ, ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസ്സുമായി സഹകരിച്ചാണ് നിർമ്മാണം.
എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് - കെറ്റിന ജീത്തു , മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ്
സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമ്മാതാക്കൾ.വാഗമൺ ആണ് മറ്റൊരു ലൊക്കേഷൻ. പി.ആർ. ഒ വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY