
റിലീസ് സെപ്തംബർ 5ന്
തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത "മിറൈ" യുടെ ടീസർ പുറത്ത്. സെപ്തംബർ 5ന് ചിത്രം2D, 3D ഫോർമാറ്റുകളിൽ ആഗോള റിലീസായി എത്തും. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി തേജ സജ്ജ എത്തുന്നു. റിതിക നായക് ആണ് നായിക, റോക്കിംഗ് സ്റ്റാർ മനോജ് മഞ്ചു പ്രതിനായകനായി എത്തുന്നു. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം,
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി. ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് നിർമ്മിക്കുന്നത്.പി.ആർ.ഒ: ശബരി
,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |