SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

പ്രജിത്തിന്റെ ചിത്രത്തിൽ ജയറാമും കാളിദാസും

ചിങ്ങം ഒന്നിന് ചിത്രീകരണം

ss

ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നീ ചിത്രങ്ങൾക്കുശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയറാമും മകൻ കാളിദാസും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു . സംവിധായകൻ ജൂഡ് ആന്തണി ജോസഫ് ആണ് രചന. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം. ചിങ്ങം ഒന്നിന് ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. നായകനായ ശേഷം കാളിദാസ് ഇതാദ്യമായാണ് ജയറാമിനൊപ്പം അഭിനയിക്കുന്നത്. 2000 ൽ സത്യൻ അഅന്തിക്കാട് സംവിധാനം ചെയ്ത കൊച്ചുകൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ മകനായാണ് കാളിദാസന്റെ അരങ്ങേറ്റം. 2003 ൽ സിബിമലയിൽ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലും ഇരുവരും അച്ഛനും മകനുമായി അഭിനയിച്ചു. ഇൗ ചിത്രത്തിലെ അഭിനയത്തിന് കാളിദാസിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അംഗീകാരം ലഭിച്ചു. അതേസമയം വൻതാരനിരയിലാണ് ജയറാം - പ്രജിത്ത്- കാളിദാസ് ചിത്രം ഒരുങ്ങുന്നത്. ഇതാദ്യമായി മറ്റൊരു സംവിധായകനുവേണ്ടി ജൂഡ് രചന നിർവഹിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY