SignIn
Kerala Kaumudi Online
Friday, 23 October 2026 4.15 PM IST

ചത്ത പച്ച കൊച്ചിയിൽ, ചിത്രീകരണം ഇന്ന് ആരംഭിക്കും

ss

അർജുൻ അശോകൻ നായകനായി നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്ത പച്ച റിംഗ് ഓഫ് റൗഡീസ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്ന് ചെല്ലാനത്ത് ആരംഭിക്കും. ഫോർട്ട് കൊച്ചി പശ്ചാത്തലത്തിൽ റൈഡിംഗ്: അണ്ടർ ഗ്രൗണ്ട്( WWE ) സ്റ്റൈൽ റെസ് ലിൻ ക്ലബ്ബും അവിടെ എത്തുന്നവരെ ചുറ്റിപ്പറ്റി ഒരുക്കുന്ന ഹൈടെക്ക് ബിഗ് ബഡ്ജറ്റ് ചിത്രമാണ്.റോഷൻ മാത്യ, മാർക്കോ സിനിമയിൽ വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഇഷാൻ ഷൗക്കത്ത് , വിശാഖ് നായർ, പൂജ മോഹൻ ദാസ് എന്നിവരാണ് പ്രധാന താരങ്ങൾ.


സോഷ്യൽ മീഡിയ താരം ലഷ്മി മിഥുനും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. സംവിധായകൻ സനൂപ് തൈക്കൂടമാണ് രചന. ബോളിവുഡ്ഡിലെ പ്രശസ്ത മ്യൂസിക് ടീം ആയശങ്കർ - ഇഹ്സാൻ - ലോയ് ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.ഛായാഗ്രഹണം - ആനന്ദ് സി.ചന്ദ്രൻ
എഡിറ്റിംഗ് - പ്രവീൺ പ്രഭാകർ .ലൈൻ പ്രൊഡ്യൂസേഴ് സ് - എസ്. ജോർജ്, സുനിൽ സിംഗ്,
പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ,റിൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ
ബാനറിൽ രമേഷ്, റിതേഷ്, ഷിഹാൻ ഷൗക്കത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മാർക്കറ്റിങ് ആന്റ് കമ്മ്യൂണിക്കേഷൻ ഡോ. സംഗീത ജനചന്ദ്രൻ. പി .ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY