SignIn
Kerala Kaumudi Online
Tuesday, 22 September 2026 8.38 PM IST

അപൂർവ്വ പുത്രന്മാർ 'ക്രിഞ്ച്' വീഡിയോ സോങ്

ss



വിഷ്ണു ഉണിക്കൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രജിത് ആർ.എൽ, ശ്രീജിത്ത് എന്നിവർ ചേർന്ന് സംവിധാനം ചെയ്ത അപൂർവ്വ പുത്രന്മാർ എന്ന ചിത്രത്തിലെ വീഡിയോ ഗാനം പുറത്ത്. "ക്രിഞ്ച്" എന്ന പേരിൽ റിലീസ് ചെയ്ത ഗാനത്തിന് ഈണം നൽകി ആലപിച്ചത് മലയാളി മങ്കീസ് ആണ്. വിനായക് ശശികുമാർ, മലയാളി മങ്കീസ് എന്നിവരുടേതാണ് വരികൾ. നൃത്ത സംവിധാനം നിർവഹിച്ചത് റിച്ചി റിച്ചാർഡ്സൺ. ഫൺ ഫാമിലി കോമഡി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരങ്ങളായ പായൽ രാധാകൃഷ്ണ, അമൈര ഗോസ്വാമി എന്നിവരാണ് നായികമാർ. അശോകൻ, അലൻസിയർ, ധർമജൻ ബോൾഗാട്ടി, നിഷാന്ത് സാഗർ, ബാലാജി ശർമ്മ, സജിൻ ചെറുകയിൽ, ഐശ്വര്യ ബാബു, ജീമോൾ കെ. ജെയിംസ്, പൗളി വത്സൻ, മീനരാജ് പള്ളുരുത്തി എന്നിവരാണ് മറ്റ് താരങ്ങൾ.രചന ശിവ അഞ്ചൽ, രജിത്ത് ആർ.എൽ, സജിത്ത് എസ് എന്നിവർ ചേർന്നാണ്.ഛായാഗ്രഹണം: ഷെന്റോ വി. ആന്റോ, ഇവയ്ൻ എന്റർടെയ്ൻമെന്റ് ബാനറിൽ ആരതി കൃഷ്ണ ആണ് നിർമ്മാണം. വിതരണം ഡ്രീം ബിഗ് ഫിലിംസ്, പി.ആർ.ഒ: ശബരി.



Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY