SignIn
Kerala Kaumudi Online
Friday, 23 October 2026 1.40 AM IST

നിവിൻ പോളിയുടെ നായിക റിയ ഷിബു

ss

അഖിൽ സത്യന്റെ രണ്ടാമത്തെ ചിത്രം

ക്രിസ്‌മസ് റിലീസിന്

നിവിൻ പോളിയെ നായകനാക്കി അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ റിയ ഷിബു നായിക. പ്രശസ്ത നിർമ്മാതാവ് ഷിബു തമ്മീൻസിന്റെ മകളായ റിയ ഷിബു,​ മാത്യു തോമസ് ചിത്രം കപ്പിലൂടെയാണ് അഭിനയ രംഗത്തേക്കു എത്തുന്നത്. പാലക്കാട് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിലൂടെ നിവിൻപോളി - അജു വർഗീസ് കോമ്പോയെ രസകരമായും വിധം കാണാം. ഫാന്റസി കോമഡി ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ രഘുനാഥ് പലേരിയാണ് മറ്റൊരു പ്രധാന താരം. സംവിധാനത്തിനു പുറമെ എഡിറ്റിംഗും അഖിൽ സത്യനാണ്. പാച്ചുവും അത്ഭുത വിളക്കും എന്ന ചിത്രത്തിനുശേഷം അഖിൽ സത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രം ഫയർ ഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയകുമാറും രാജീവ് മേനോനും ചേർന്ന് നിർമ്മിക്കുന്നു. ഗ്രാമീണ അന്തരീക്ഷത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ശരൺ വേലായുധൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീതം.

സിങ്ക് സൗണ്ട് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ രാജീവൻ, കോസ്റ്റ്യൂംസ് സമീറ സനീഷ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ: ബിജു തോമസ്.അതേസമയം അഖിൽ സത്യൻ പൂർത്തിയാക്കിയശേഷം നിവിൻ അഭിനയിക്കുന്ന ചിത്രം താമർ രചനയും സംവിധാനവും നി‌ർവഹിക്കുന്ന ഡോൾബി ദിനേശൻ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY