SignIn
Kerala Kaumudi Online
Friday, 23 October 2026 1.40 AM IST

ആസിഫ് അലിയുടെ ടിക്കി ടാക്ക പുരോഗമിക്കുന്നു നസ്ലനൊപ്പം സംഗീത് പ്രതാപും

ss

ക്രിസ്‌മസ് റിലീസ്

ആസിഫ് അലി ആക്ഷൻ ഹീറോയായി എത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ടിക്കി ടാക്കയിൽ അനിശ്വത്വത്തിനൊടുവിൽ നസ്ലൻ ജോയിൻ ചെയ്തു. വേറിട്ട സ്റ്റൈലിലാണ് നസ്ലൻ. സംഗീത് പ്രതാപ് ആണ് മറ്റൊരു പ്രധാന താരം, പ്രേമലുവിനുശേഷം നസ്ലനും സംഗീത് പ്രതാപും വീണ്ടും ഒരുമിക്കുകയാണ്. ടിക്കി ടാക്കയിൽനിന്ന് നസ്ലൻ പിൻമാറി എന്ന് അഭ്യൂഹം ഉണ്ടായയിരുന്നു. അഡ്വഞ്ചേഴ്സ് ഒഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും സംവിധായകൻ രോഹിത് വി.എസും ടിക്കി ടാക്കയിലൂടെ വീണ്ടും ഒരുമിക്കുകയാണ്.ടിക്കി ടാക്കയുടെ ചിത്രീകരണം കോഴിക്കോട് പുരോഗിക്കുന്നു. ആഗസ്റ്റ് അവസാനംവരെ ചിത്രീകരണമുണ്ടാകും. കഥാപാത്രങ്ങളുടെ കോസ്റ്റ്യൂം ഏറെ പ്രത്യേകത നിറഞ്ഞതാണ്. കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. വാമിഖ ഗബ്ബി, ലുക്മാൻ, സഞ്ജന നടരാജ്, കലാഭവൻ നവാസ് തുടങ്ങി വൻതാരനിര അണിനിരക്കുന്നു. ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ഇന്തോനേഷ്യയിൽ നിന്നുള്ള ഉദേനൻസ് എന്ന ഫൈറ്റ് മാസ്റ്ററാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. സോണി സെബാൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ ചമൻ ചാക്കോയും സംഗീതം ഡോൺവിൻസെന്റുമാണ്. ടിക്കി ടാക്കയ്ക്കുശേഷം ജിസ് ജോയി, മാത്തുക്കുട്ടി സേവ്യർ എന്നിവരുടെ ചിത്രങ്ങളാണ് ആസിഫ് അലിയെ കാത്തിരിക്കുന്നത് . ആസിഫ് അലിയോടൊപ്പം കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിൽ എത്തുന്നു. സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ആസിഫ് അലി ആണ് നായകൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY