SignIn
Kerala Kaumudi Online
Thursday, 22 October 2026 6.19 PM IST

പുതുമുഖങ്ങളുടെ ചിത്രവുമായി കൊക്കേഴ്സ് ഫിലിംസ്

ss



ചിത്രസംയോജകൻ ഫ്രാൻസിസ് ലൂയിസ് സംവിധായകനാവുന്നു

മലയാളസിനിമയ്ക്ക് അഭിമാനിക്കാവുന്ന നിരവധി ചിത്രങ്ങൾ നിർമ്മിച്ച കെക്കേഴ്സ് ഫിലിംസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ പുതുമുഖങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. കൊക്കേഴ്സ് ഫിലിംസ് നി‌ർമ്മിക്കുന്ന 24 -ാമസ് ചിത്രം ചിത്രസംയോജകൻ ഫ്രാൻസിസ് ലൂയിസ് സംവിധാനം ചെയ്യുന്നു. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ , കാതൽ - ദി കോർ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്രിംഗ് നിർവഹിച്ച ഫ്രാൻസിസ് ലൂയിസിന്റെ ആദ്യ സംവിധാന സംരംഭം ആണ്. അറ്റൻഷൻ പ്ലീസ്, രേഖ, പട്ട് തുടങ്ങിയ നിരൂപക പ്രശംസ നേടിയ ചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ ജിതിൻ ഐസക് തോമസും ഫ്രാൻസിസും ചേർന്നാണ് തിരക്കഥ . കൊക്കേഴ്‌സ് ഫിലിംസിന്റെ ബാനറിൽ ആൻഡ്രൂ & ജോൺ എഫ്‌സി പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് സിയാദ് കോക്കറാണ് നിർമ്മിക്കുന്നത്. ആഗസ്റ്റ് ആദ്യം എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
ഛായാഗ്രഹണം സാലു കെ തോമസും, സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കുന്നു. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധായകൻ ഫ്രാൻസിസ് ലൂയിസ് ആണ് . പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല, പ്രോജക്ട് ഡിസൈനർ: ബോണി അസന്നാർ, ആർട്ട്: രാജേഷ് പി വേലായുധൻ, കോസ്റ്റ്യൂംസ്: സപ്ന ഫാത്തിമ ഖാജാ, മേക്കപ്പ്: ജിതേഷ് പൊയ്യ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ ആനന്ദൻ, അസോസിയേറ്റ് ഡയറക്ടർ: മാർട്ടിൻ എൻ ജോസഫ്, , പി
ആർ.ഒ: പി ശിവപ്രസാദ്,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY