SignIn
Kerala Kaumudi Online
Friday, 23 October 2026 4.04 AM IST

തുടരുന്ന യാത്രയിൽ ഫഹദും വടിവേലുവും , റോഡ് മൂവിയായ മാരീസൻ 25ന്

ss



ഫഹദ് ഫാസിലിനെയും വടിവേലുവിനെയും പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്ന മാരീസൻ" ജൂലായ് 25ന് തിയേറ്രറിൽ.മാമന്നൻ എന്ന ചിത്രത്തിൽ നൽകിയ ശക്തമായ പ്രകടനത്തിന് ശേഷം വടിവേലുവും ഫഹദ് ഫാസിലും വീണ്ടും ഒന്നിക്കുന്ന മാരീസനിൽ ഇരുവരും നല്ല സുഹൃത്തുക്കളായി എത്തുന്നു. റോഡ് മൂവിയായ മാരീസനിൽ വ്യത്യസ്തമായ ഗ്രാമീണ ത്രില്ലർ പശ്ചാത്തലത്തിലൂടെ ഇരുവരുടെയും കോമ്പിനേഷൻ വീണ്ടും കാണാൻ കഴിയുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. സുധീഷ് ശങ്കർ സംവിധാനം ചെയ്യുന്ന "മാരീസൻ" സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ. ബി.ചൗധരി നിർമ്മിക്കുന്ന 98-ാമത് ചിത്രം ആണ്. കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ. തേനപ്പൻ, ലിവിംഗ്സ്റ്റൺ, റെണുക, ശരവണ സുബ്ബയ്യ, കൃഷ്ണ, ഹരിത, ടെലിഫോൺ രാജ് തുടങ്ങിയവരും പ്രധാന അഭിനേതാക്കളാണ്.
കലൈസെൽവൻ ശിവാജി ഛായാഗ്രഹണം നിർവഹിക്കുന്നു.കഥ, തിരക്കഥ, സംഭാഷണം വി. കൃഷ്ണമൂർത്തി . ക്രിയേറ്റീവ് ഡയറക്ടറും വി. കൃഷ്ണമൂർത്തി ആണ്.സംഗീതം-യുവൻ ശങ്കർ രാജ,എഡിറ്റിംഗ് -ശ്രീജിത് സാരംഗ്, കലാസംവിധാനം മഹേന്ദ്രൻ. ക്രിയേറ്റീവ്സ് പ്രൊഡ്യൂസേഴ്സ് ഇ ഫോർ എക്സ്പെരിമെന്റ്സ് . പി .ആർ . ഒ -എ. എസ്. ദിനേശ്.






Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY