SignIn
Kerala Kaumudi Online
Thursday, 22 October 2026 11.59 PM IST

'ഫഹദ് ഫാസിൽ മാത്രമല്ല, സീനിയർ താരങ്ങളൊക്കെയുണ്ട്'

ss

പൊട്ടിച്ചിരിയുമായി ഹൃദയപൂർവ്വം ടീസർ

മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ടീസർ പുറത്തിറങ്ങി. രസകരമായ നിമിഷങ്ങളാണ് ടീസറിനെ ഹൃദ്യമാക്കുന്നത്.

മോഹൻലാലും സംഗീത് പ്രതാപും ഒരുമിക്കുന്ന സീനുകൾ പൊട്ടിച്ചിരി സമ്മാനിക്കും. മാളവിക മോഹനൻ ആണ് നായിക. ലാലു അലക്സ്, സിദ്ദിഖ്, സംഗീത, ബാബുരാജ്, സബിത ആനന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

കഥ അഖിൽ സത്യൻ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകരൻ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. ആഗസ്റ്റ് 28ന് റിലീസ് ചെയ്യും. പി.ആർ.ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY