SignIn
Kerala Kaumudi Online
Friday, 23 October 2026 1.31 PM IST

കുംഭമേളയിലെ മൊണാലിസ നായികയായി മലയാളത്തിൽ

ss

ടൈറ്റിൽ പ്രഖ്യാപനം ഇന്ന്

ആകർഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമായി മഹാകുംഭമേളയിൽ

മാലവിൽപ്പനക്കാരിയായി എത്തി വൈറലായി മാറിയ മൊണാലിസ ബോൺസ്‌ലെ നായികയായി മലയാളത്തിൽ. പി.കെ. ബിനു വർഗീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. കൈലാഷ് ആണ് നായകൻ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന് വൈകിട്ട് 6ന് കൊച്ചി ചാവറ കൾച്ചറൽ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. ഗുഡ്‌വിൻ എന്റർടെയ്‌ൻമെന്റ്‌സിന്റെ ബാനറിൽ ജിലി ജോർജ് ആണ് നിർമ്മാണം. സെപ്തംബർ അവസാനം ചിത്രീകരണം ആരംഭിക്കും. ശങ്കർ നായകനായ ഹിമുക്രി എന്ന ചിത്രത്തിനുശേഷം പി.കെ. ബിനു വർഗീസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഹിമുക്രി എന്ന ചിത്രത്തിന്റെ രചനയും പി.കെ. ബിനു വർഗീസ് ആണ്. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിനിയായ മൊണാലിസ ബോൺസ്‌ലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയുടെ കണ്ണിൽ ഉടക്കുകയായിരുന്നു. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ ഡയറി ഒഫ് മണിപ്പൂർ എന്ന ബോളിവുഡ് ചിത്രത്തിൽ മൊണാലിസ നായികയായി അഭിനയിക്കുന്നതായി പിന്നീട് വാർത്തകൾ വന്നു. സിനിമയ്ക്കൊപ്പം തന്നെ മോഡലിംഗ് രംഗത്തും സജീവമാണ്. ബോബി ചെമ്മണ്ണൂർ ജുവലറിയുടെ ബ്രാന്റ് അംബാസിഡറായി മൊണാലിസ കേരളത്തിൽ എത്തിയതും വാർത്തയിൽ ഇടംപിടിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY