SignIn
Kerala Kaumudi Online
Friday, 23 October 2026 12.23 AM IST

തീപ്പൊരി ആക്ഷൻ മദ്രാസി ട്രെയിലർ

ss



ശിവ കാർത്തികേയൻ നായകനാവുന്ന മദ്രാസി തിയേറ്ററിൽ തീപ്പൊരി പാറിക്കുമെന്ന് ട്രെയിലർ ഉറപ്പു നൽകുന്നു. മദ്രാസി ആക്ഷൻ പാക്ക്ഡ് തന്നെ . നായികയായി രുക്മിണി വസന്തും പൊലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജംവാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയിലറിൽ ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. എ .ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്തംബർ 5ന് ലോകവ്യാപകമായി ചിത്രംറിലീസ് ചെയ്യും. ട്രെയിലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തു.
'ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ ആക്ഷൻ സീനുകളുമാണ് മദ്രാസിയിൽ മുരുഗദോസ് ഒരുക്കിയിരിക്കുന്നത്. ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് മറ്റു താരങ്ങൾ. സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദർ, ഛായാഗ്രഹണം : സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ,
ശ്രീ ലക്ഷ്മി മൂവീസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി .ആർ. ഒ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY