SignIn
Kerala Kaumudi Online
Thursday, 22 October 2026 10.05 PM IST

ഭീതിപ്പെടുത്താൻ പ്രണവ് മോഹൻലാലിന്റെ വരവ്, ഡീയസ് ഈറേ ടീസർ

ss


പ്രണവ് മോഹൻലാൽ ചിത്രം ‘ഡീയസ് ഈറേ’ യുടെ ടീസർ പുറത്ത്. സംവിധായകൻ രാഹുൽ സദാശിവൻ തിരക്കഥ രചിച്ച ഈ ഹൊറർ ത്രില്ലർ ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്ട് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറിൽ നിർമ്മിക്കുന്നു .

'ക്രോധത്തിന്റെ ദിനം' എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ടൈറ്റിൽ ടാഗ് ലൈൻ. ആദ്യാവസാനം മികച്ച ഹൊറർ അനുഭവം സമ്മാനിക്കുന്ന, വലിയ സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രമാണ് ഇതെന്ന പ്രതീതി ടീസർ സമ്മാനിക്കുന്നു. മികച്ച ദൃശ്യങ്ങളും പശ്‌ചാത്തല സംഗീതവും ടീസറിന്റെ ഹൈലൈറ്റ് ആയി മാറി . വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഡീയസ് ഈറേ .ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ , കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സംഗീത സംവിധായകൻ: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സൗണ്ട് ഡിസൈനർ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്‌സ്: എം.ആർ. രാജാകൃഷ്ണൻ, മേക്കപ്പ്: റൊണക്സ് സേവ്യർ, സ്റ്റണ്ട്: കലൈ കിംഗ്സൺ, കോസ്റ്റ്യൂം ഡിസൈനർ: മെൽവി ജെ,, പ്രൊഡക്ഷൻ കൺട്രോളർ: അരോമ മോഹൻ, പി.ആർ ഒ: ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY