SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

ആദ്യ ഒടിയന്റെ ഒടിയങ്കം, ട്രെയിലർ

ss


ശ്രീജിത്ത് പണിക്കർ, നിഷ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ,സോജ,വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ,ശ്രീമൂലനഗരം പൊന്നൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുനിൽ സുബ്രഹ്മണ്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒടിയങ്കം എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു.

ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്റെ പിറവിയെ ആസ്പദമാക്കിയാണ് 'ഒടിയങ്ക'ത്തിന്റ കഥ തുടങ്ങുന്നത്.
പ്രണയവും പ്രതികാരവും ഇഴചേർത്ത് ദൃശ്യഭംഗിക്കും സംഗീതത്തിനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കുന്ന 'ഒടിയങ്കം'
ശ്രീ മഹാലക്ഷ്മി എൻ്റർപ്രൈസസിന്റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമ്മിക്കുന്നു.ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് . വിവേക് മുഴക്കുന്ന്, ജയകുമാർ കെ പവിത്രൻ, ജയൻ പാലക്കൽ എന്നിവരുടേതാണ് വരികൾ.

സംഗീതം-റിജോഷ്,എഡിറ്റിംഗ്-ജിതിൻ ഡി കെ,സംഘട്ടനം - അഷ്റഫ് ഗുരുക്കൾ. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കോഴിക്കോട്,പ്രൊഡക്ഷൻ ഡിസൈനർ-ഷെയ്ഖ് അഫ്സൽ, ആർട്ട്-ഷൈൻ ചന്ദ്രൻ, മേക്കപ്പ്-ജിജു കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-സുകേഷ് താനൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രവി വാസുദേവ്, പ്രൊഡക്ഷൻ എക്‌സിക്യുട്ടീവ് - ഗിരീഷ് കരുവന്തല. ഡിസൈൻ-ബ്ലാക്ക് ഹോൾ. സെപ്തംബർ 19ന് റിലീസ് ചെയ്യും. പി.ആർ.ഒ- എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS, ODIYAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY