SignIn
Kerala Kaumudi Online
Thursday, 22 October 2026 11.24 PM IST

സുരഭി ലക്ഷ്മിയുടെ പ്രഭ, അവൾ വീഡിയോ ഗാനം

ss

ദേശീയ അവാർഡ് ജേതാവായ സുരഭി ലക്ഷ്മിയെ കേന്ദ്ര കഥാപാത്രമാക്കി ജയരാജ് സംവിധാനം ചെയ്ത "അവൾ എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസ് ചെയ്തു. മുഹാദ് വെമ്പായം എഴുതിയ വരികൾക്ക് കണ്ണൻ സി. ജെ സംഗീതം പകർന്ന് മത്തായി സുനിൽ ആലപിച്ച "ആണ്ടാണ്ടേ പെണ്ണൊരുത്തി..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ചെയ്തത്. സുരഭി ലക്ഷ്മിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും പ്രഭ എന്ന് സംവിധായകൻ ജയരാജ് വ്യക്തമാക്കി . നിരഞ്ജന അനൂപ്,കെ പി എ സി ലളിത, സബിത ജയരാജ്, നിതിൻ രൺജി പണിക്കർ,ഷൈനി സാറ,മനോജ് ഗോവിന്ദൻ,ഷിബു നായർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗോൾഡൻ വിങ്സ് മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ, ഷിബു നായർ, ജയരാജ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സച്ചു സജി നിർവഹിക്കുന്നു. എഡിറ്റിംഗ്-ശ്രീജിത്ത് സി .ആർ, സംഗീതം-കണ്ണൻ സി ജെ,കലാസംവിധാനം-ജി. ലക്ഷ്മണൻ, മേക്കപ്പ്-ലിബിൻ മോഹൻ, വസ്ത്രാലങ്കാരം- ഫെമിന ജബ്ബാർ, സൗണ്ട് ഡിസൈൻ-വിനോദ് പി. ശിവറാം,പ്രൊഡക്ഷൻ കൺട്രോളർ-സജി കോട്ടയം. ഒക്ടോബർ 10ന് റിലീസ് ചെയ്യും .പി .ആർ. ഒ വിവേക് വിനയരാജ്. എ .എസ്. ദിനേശ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY