SignIn
Kerala Kaumudi Online
Friday, 23 October 2026 6.40 PM IST

ഇനി അയാളുടെ കാലം, രാവണപ്രഭു റീ റിലീസ് ഒക്ടോ. 10ന്

ss

രാവണ പ്രഭു റീ റിലീസ് ഒക്ടോ. 10ന്

ഛോട്ടാ മുംബൈയ്ക്കു പിന്നാലെ റീ റിലീസിന് എത്തുന്ന മോഹൻലാൽ ചിത്രം രാവണപ്രഭു ഒക്ടോബർ 10 ന് തിയേറ്രറുകളിൽ. ഫോർകെ ഡോൾബി അറ്റ് മോസിൽ മാറ്റിനി നൗ ആണ് സിനിമ റീമാസ്റ്റർ ചെയ്യുന്നത്.

2001ൽ രഞ്ജിത്തിന്റെ സംവിധാനത്തിൽ എത്തിയ രാവണ പ്രഭുവിൽ മംഗലശ്ശേരി നീലകണ്ഠൻ, കാർത്തികേയൻ എന്നീ ഇരട്ട വേഷങ്ങൾ മോഹൻലാൽ അവതരിപ്പിച്ചു. മോഹൻലാലിന്റെ എവർ ക്ലാസിക് ചിത്രം ദേവാസുരത്തിന്റെ രണ്ടാം ഭാഗമാണ് . വസുന്ധരദാസ്, രേവതി, ഇന്നസെന്റ്, നെപ്പോളിയൻ, വിജയരാഘവൻ, എൻ.എഫ്. വർഗീസ്, സായ്‌കുമാർ, സിദ്ദിഖ്, മനോജ് കെ. ജയൻ, ജഗതി ശ്രീകുമാർ, ജഗദീഷ്, സുകുമാരി, മണിയൻപിള്ള രാജു തുടങ്ങിയവരായിരുന്നു മറ്റു പ്രധാന താരങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY