SignIn
Kerala Kaumudi Online
Friday, 23 October 2026 3.55 PM IST

നായകൻ ചാക്കോച്ചൻ ,​ കിരൺ ദാസ് സംവിധായകനാകുന്നു

രചന: ഷാഹി കബീർ

ss

കുഞ്ചാക്കോ ബോബൻ വീണ്ടും പൊലീസ് വേഷത്തിൽ. പ്രശസ്ത ചിത്രസംയോജകൻ കിരൺ ദാസ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിൽ ആണ് ചാക്കോച്ചന്റെ അടുത്ത പൊലീസ് വേഷം. കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ നായാട്ട്, ഡ്രൈവർ ഓൺ ഡ്യൂട്ടി എന്നീ പൊലീസ് കഥകൾക്ക് രചന നിർവഹിച്ച ഷാഹി കബീർ ആണ് തിരക്കഥ . സാവോയ്സ് സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിലേക്ക് കാസ്റ്റിംഗ് കാൾ ക്ഷണിച്ചു. അഭിനയിക്കാൻ താത്പര്യമുള്ള പാലക്കാടുകാരായ പൊലീസ് ചേട്ടന്മാരെയും ക്ഷണിച്ചു.

പാ. വ എന്ന ചിത്രത്തിനാണ് കിരൺ ദാസ് ആദ്യമായി എഡിറ്റിംഗ് നിർവഹിച്ചത്. ഇഷ്ക് എന്ന ചിത്രത്തിലൂടെ സംസ്ഥാന പുരസ്കാരവും നേടി.

ലൗലി, ആനന്ദ് ശ്രീബാല, തെക്ക് വടക്ക്, ഉള്ളൊഴുക്ക്, രോമാഞ്ചം, ശേഷം മൈക്കിൽ ഫാത്തിമ, പാൽതൂ ജാൻവർ ,ജാൻ .എ. മൻ, ജോജി തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾക്ക് കിരൺദാസ് എഡിറ്റിംഗ് നിർവഹിച്ചിട്ടുണ്ട്.അതേസമയം

സൂപ്പർ ഹിറ്റായ ഡ്രൈവർ ഓൺ ഡ്യൂട്ടിക്കുശേഷം കുഞ്ചാക്കോ ബോബനും ഷാഹി കബീറും വീണ്ടും കൈകോർക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

50 കോടി ക്ളബ് കയറിയ ഓഫീസർ ഓൺ ഡ്യൂട്ടിക്കുശേഷം ജിത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും കുഞ്ചാക്കോ ബോബൻ നായകൻ. നായിക പുതുമുഖമായിരിക്കും. ഇ ഫോർ എന്റർടെയ്ൻമെന്റ് ആണ് നിർമ്മാണം. പതിനെട്ടിനും ഇരുപത്തി മൂന്നിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്ക് നായിക കഥാപാത്രത്തിലേക്ക് ഓഡിഷന് അപേക്ഷിക്കാം.മലബാർ മേഖലയിൽ ഉള്ളവർക്ക് മുൻഗണന.

ഈ വർഷത്തെ ബ്ലോക് ബസ്റ്ററുകളിലൊന്നാണ് ജിത്തു അഷ്റഫിന്റെ സംവിധാന അരങ്ങേറ്റ ചിത്രമായ ഒാഫീസർ ഒാൺ ഡ്യൂട്ടി. കുഞ്ചാക്കോ ബോബൻ പൊലീസ് വേഷംഅവതരിപ്പിച്ച ചിത്രം കുറ്റാന്വേഷണ ഗണത്തിൽപ്പെടുന്നു. കുഞ്ചാക്കോ ബോബനും പ്രിയ മണിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയാണ് ഒാഫീസർ ഒാൺ ഡ്യൂട്ടി . ജഗദീഷ്, വിശാഖ് നായർ, മനോജ് കെ. യു, വൈശാഖ് ശങ്കർ, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, എെശ്വര്യ രാജ്, ലയ മാമൻ, മീനാക്ഷി അനൂപ്, അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY