SignIn
Kerala Kaumudi Online
Thursday, 22 October 2026 7.50 PM IST

താരപ്രഭയിൽ പാതിരാത്രി ഓഡിയോ ലോഞ്ച്

ss

നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കോഴിക്കോട് ഹൈലൈറ്റ് മാളിൽ നടന്നു. നവ്യ നായർ, സൗബിൻ ഷാഹിർ, ആൻ അഗസ്റ്റിൻ, ആത്മീയ, റെനി അനിൽകുമാർ, സഹദേവൻ സ സംവിധായക റത്തീന, രചയിതാവ് ഷാജി മാറാട് തുടങ്ങിയവർ സന്നിഹിതരായി . ഒക്ടോബർ 17ന് ആഗോള റിലീസായി എത്തുന്ന ചിത്രം ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ . വി അബ്ദുൾ നാസർ, ആഷിയ നാസർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിൽ വിതരണം. ഒരു അർദ്ധരാത്രിയിൽ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ക്രൈം ഡ്രാമ ത്രില്ലർ വികസിക്കുന്നതെന്ന സൂചന ട്രെയ്‌ലർ നൽകുന്നു. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവർ അവതരിപ്പിക്കുന്ന ജാൻസി, ഹരീഷ് എന്നീ പോലീസ് കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് കഥയുടെ സഞ്ചാരം. സണ്ണി വയ്ൻ, ആൻ അഗസ്റ്റിൻ , ആത്മീയ രാജൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, അച്യുത് കുമാർ, ഇന്ദ്രൻസ്, തേജസ് എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം - ഷെഹ്നാദ് ജലാൽ, ഷാജി മാറാട് ആണ് തിരക്കഥ . ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്നു. എഡിറ്റർ - ശ്രീജിത്ത് സാരംഗ്, ആർട്ട് - ദിലീപ് നാഥ്, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, മേക്കപ്പ് - ഷാജി പുൽപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അജിത് വേലായുധൻ, അസോസിയേറ്റ് ഡയറക്ടർ - സിബിൻ രാജ്, ആക്ഷൻ - പി സി സ്റ്റണ്ട്സ്, ടൈറ്റിൽ ഡിസൈൻ - യെല്ലോ ടൂത്ത്സ്, പോസ്റ്റർ ഡിസൈൻ - ഇല്ലുമിനാർട്ടിസ്റ്റ്, പി ആർ കൺസൽറ്റന്റ് ആൻഡ് സ്ട്രാറ്റെജി - ലാലാ റിലേഷൻസ്, പി.ആർ. ഒ - ശബരി, വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY