SignIn
Kerala Kaumudi Online
Friday, 23 October 2026 12.01 AM IST

ഇറോട്ടിക് ഹൊറർ ത്രില്ലർ മദനമോഹം

ss

കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന "മദനമോഹം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയായി". വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ച് നിർമിക്കുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലർ ഘടകങ്ങളും ചേരുന്നതാണ് മദനമോഹം. . 'ഐ ആം എ ഫാദർ' എന്ന ചിത്രത്തിനുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂദനൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന താരങ്ങൾ. എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിന് ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം ആന്റ് മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു, പബ്ലിസിറ്റി ഡിസൈൻസ്: സത്യൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY