SignIn
Kerala Kaumudi Online
Friday, 23 October 2026 4.41 PM IST

ലുക് മാന് പ്രണയം, ചിരിപ്പിച്ച് അതിഭീകര കാമുകൻ ട്രെയിലർ

ss

ലുക്മാൻ അടിമുടി കാമുകന്റെ റോളിൽ എത്തുന്ന 'അതിഭീകര കാമുകൻ' എന്ന ചിത്രത്തിന്റെ രസികൻ ട്രെയിലർ പുറത്തിറങ്ങി. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്ന് ഉണ്ടാകുന്ന പ്രണയവും അയാളുടെ കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേർന്ന ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ. റൊമാന്റിക് കോമഡി ഫാമിലി ചിത്രമായ അതിഭീകര കാമുകൻ സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സംവിധാനം . നവംബർ 14ന് റിലീസ് ചെയ്യും. അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. . മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്റർടെയ്ൻമെന്റ് എന്നീ ബാനറിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ.ര ചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പദ്മനാഭൻ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY