SignIn
Kerala Kaumudi Online
Thursday, 22 October 2026 4.49 PM IST

ഹരീഷ് പേരടിയുടെ മധുര കണക്ക് ഫസ്റ്റ് ലുക്ക്

ss

ഹരീഷ് പേരടി കേന്ദ്രകഥാപാത്രമായി രാധേശ്യാം .വി സംവിധാനം ചെയ്യുന്ന മധുര കണക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റർ മോഹൻലാലിന്റെ ഫേസ് ബുക്ക് പേജിലൂടെ പുറത്തിറങ്ങി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറും,ഫെഫ്ക എക്സിക്യൂട്ടീവ് യൂണിയൻ ഭരണസമിതി അംഗവുമായ രാധേശ്യാം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആണ്. ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ ,പ്രദീപ് ബാല,രമേഷ് കാപ്പാട്, ദേവരാജ്,പ്രശാന്ത് കാഞ്ഞിരമറ്റം, ബെൻ, രത്നാകരൻ,ഹരി മാധവ്,മനു സി കണ്ണൂർ,പീമിഷ്,നിഷാ സാരംഗ്,സനൂജ, ആമിനാ നിജാം,കെ. പി .എ. സി ലീല,രമാദേവി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഹരീഷ് പേരടിയുടെ മകൻ വിഷ്ണു പേരടി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹരീഷ് പേരടി പ്രൊഡക്ഷൻസ്, എൻ എം മൂവീസ് എന്നീ ബാനറിൽ ഹരീഷ് പേരടി,നസീർ എൻ .എം എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എൽദോ ഐസക്ക് നിർവഹിക്കുന്നു. എ . ശാന്തകുമാർ കഥ, തിരക്കഥ,സംഭാഷണമെഴുതുന്നു. സന്തോഷ് വർമ്മ, നിഷാന്ത് കൊടമന എന്നിവരുടെ വരികൾക്ക് പ്രകാശ് അലക്‌സ് സം ഗീതം പകരുന്നു. പി .ആർ . ഒ എ .എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY