SignIn
Kerala Kaumudi Online
Monday, 18 May 2026 4.14 PM IST

ബേസിൽ ജോസഫ് വീണ്ടും തമിഴിൽ, അക്ഷയ് കുമാറിനൊപ്പം രാവടി

ss

സിറൈ ഫെയിം എൽ. കെ അക്ഷയ് കുമാർ നായകനായി നവാഗതനായ വിഘ്‌നേഷ് വടിവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് "രാവടി" എന്നു പേരിട്ടു. ഫസ്റ്റ് ലുക്കും ക്യാരക്ടർ ഗ്ലിമ്പ്‌സും അണിയറ പ്രവർത്തകർ പുറത്തിറക്കി. പൂർണമായും കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തിൽ

എൽ. കെ അക്ഷയ് കുമാറിനൊപ്പം ബേസിൽ ജോസഫും പ്രധാന വേഷത്തിൽ എത്തുന്നു. ശിവകാർത്തികേയൻ നായകനായ പരാശക്തിയിൽ അതിഥി വേഷം അവതരിപ്പിച്ച് തമിഴ് പ്രവേശം നടത്തിയ ബേസിൽ ജോസഫ് അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം ആണ് രാവടി. തമിഴിലും മലയാളത്തിലും ഒരേസമയം ഒരുക്കുന്ന ചിത്രം സമ്മർ റിലീസായി എത്തും.

സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ് . എസ്. ലളിത് കുമാർ നിർമ്മിക്കുന്ന പതിമൂന്നാമത് ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. ജോൺ വിജയ്, സത്യൻ, ജാഫർ സാദിഖ്, നോബിൾ കെ ജെയിംസ്, അരുണാചലേശ്വരൻ പി. എ., ഷരീഖ് ഹസ്സൻ , ഐശ്വര്യ ശർമ എന്നിവരാണ് മറ്റ് താരങ്ങൾ.

സഹനിർമ്മാണം എൽ . കെ വിഷ്ണു. ഛായാഗ്രഹണം - ലിയോൺ ബ്രിട്ടോ, സംഗീതം- ജെൻ മാർട്ടിൻ, എഡിറ്റിംഗ്- ഭരത് വിക്രമൻ, കലാസംവിധാനം- പി എസ് ഹരിഹരൻ, എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ്- കെ. അരുൺ, മണികണ്ഠൻ, പി.ആർ.ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY