SignIn
Kerala Kaumudi Online
Thursday, 22 October 2026 4.50 PM IST

ഇടിച്ചു കയറി ചത്താ പച്ച വാരി 25.21 കോടി

ss

പുതുവർഷത്തിൽ ആദ്യത്തെ മഹാവിജയമായി 'ചത്താ പച്ച'. റിലീസ് ചെയ്ത് നാല് ദിനങ്ങളിൽ തന്നെ ആഗോളതലത്തിൽ 25.21 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. സമീപകാല മലയാള സിനിമയിലെ ഏറ്റവും കരുത്തുറ്റ ഓപ്പണിംഗുകളിൽ ഒന്നായി മാറുകയും ചെയ്തു. കേരളത്തിൽ മാത്രം നാല് ദിവസത്തിനുള്ളിൽ 10 കോടി രൂപ എന്ന നാഴികക്കല്ല് ചിത്രം പിന്നിട്ടു കഴിഞ്ഞു. എല്ലാ വിപണികളിലും പ്രേക്ഷകർ ഒരുപോലെ ചിത്രത്തെ ഏറ്റെടുത്തതിന്റെ തെളിവാണ് ഈ മുന്നേറ്റം. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരുടെ ഒപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ചിത്രത്തിന്റെ മാറ്റ് കൂട്ടി.നവാഗതനായ അദ്വൈത് നായർ ആണ് സംവിധാനം . റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്നാണ് നിർമ്മാണം. പ്രശസ്ത സംഗീത ത്രയം ശങ്കർ -എഹ്സാൻ- ലോയ് ആദ്യമായി മലയാളത്തിൽ സംഗീതം നിർവ്വഹിച്ച ചിത്രം കൂടിയാണിത്. മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം റെസ്ലിങ് രംഗങ്ങൾക്ക് ആവേശം പകർന്നു. വിനായക് ശശികുമാർ ആണ് വരികൾ . . മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിൽ സനൂപ് തൈക്കൂടം ഒരുക്കിയ തിരക്കഥയ്ക്ക് അനന്ദ് സി. ചന്ദ്രൻ ഛായാഗ്രഹണം നിർവഹിച്ചു. പ്രവീൺ പ്രഭാകർ ആണ് എഡിറ്റിംഗ്. കലൈ കിങ്‌സൺ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ സിനിമയ്ക്ക് വേറിട്ട ആവേശം പകർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY