SignIn
Kerala Kaumudi Online
Friday, 23 October 2026 3.19 AM IST

പുതുമുഖങ്ങളുടെ  മദനമോഹം

ss

ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രശാന്ത് ശശി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന മദനമോഹം ഫെബ്രുവരി 6ന് റിലീസ് ചെയ്യും. സമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കിയ ചിത്രത്തിൽ ഇറോട്ടിക് ഹൊററിനൊപ്പം ത്രില്ലർ ഘടകങ്ങളും ചേർത്ത് പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവം ഒരുക്കുന്നു. വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ച് മധുസൂദനൻ നിർമിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന താരങ്ങൾ. പി.ആർ.ഒ പി. ശിവപ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY