SignIn
Kerala Kaumudi Online
Friday, 23 October 2026 6.38 PM IST

ജനനായകന് വിലക്ക് നീങ്ങുന്നു,​ തമിഴ് ബോക്സ് ഓഫീസിന് നൂറുകോ‌ടി നഷ്ടം

ss

വിജയ് നായകനായി എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകന്റെ പ്രദർശന വിലക്ക് ഇന്ന് നീങ്ങിയേക്കും . സി.ബി.എഫ് .സിയുടെ സർട്ടിഫിക്കറ്റ് ഇന്ന് ഒൗദ്യോഗികമായി കൈമാറും എന്നാണ് സൂചന.

ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ആണ് . സർട്ടിഫിക്കറ്റ് ലഭിച്ചശേഷം പുതിയ പോസ്റ്റർ പുറത്തിറക്കാനാണ് നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ തീരുമാനം.

ഇൗമാസം റിലീസ് ചെയ്യാൻ വിതരണക്കാർ ഒരുങ്ങുന്നുണ്ട്. ജനനായകന്റെ ഒ.ടി.ടി അവകാശം സംബന്ധിച്ചും പ്രശ്നങ്ങൾ ഉയരുന്നുണ്ട്. പൊങ്കൽ റിലീസായി നിശ്ചയിച്ച ചിത്രം പ്രദർശനത്തിന് എത്താത്തതിനാൽ വൻ നഷ്ടം തങ്ങൾക്ക് ഉണ്ടാകുമെന്ന് ഒ.ടി.ടി അവകാശം സ്വന്തമാക്കിയ ആമസോൺ പ്രൈം നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്.

ജനനായകന്റെ റിലീസ് കാലതാമസം മൂലം തമിഴ് ബോക്സ് ഓഫീസിന് ഏകദേശം നൂറുകോ‌ടി രൂപ നഷ്ടം സംഭവിച്ചതായി ട്രേഡ് അനലിസ്റ്റ് രമേശ് ബാല വ്യക്തമാക്കി.

ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടതായിരുന്നു. ജനനായകൻ തമിഴ്നാട്ടിൽനിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാക്കുമായിരുന്നു.കെ.​വി.​എ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വെ​ങ്ക​ട്ട് ​കെ.​നാ​രാ​യ​ണ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ജനനായകനിൽ​ ​ബോ​ബി​ ​ഡി​യോ​ൾ,​ ​പൂ​ജ​ ​ഹെ​ഗ്ഡെ,​ ​മ​മി​ത​ ​ബൈ​ജു,​ ​ന​രേ​ൻ,​ ​പ്രി​യ​ ​മ​ണി​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​വേ​ഷ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​
​അ​നി​രു​ദ്ധി​ന്റേ​താ​ണ് ​സം​ഗീ​തം.​ ​ജ​ഗ​ദീ​ഷ് ​പ​ള​നി​ ​സാ​മി,​ ​ലോ​ഹി​ത് .​ ​എ​ൻ.​കെ​ ​എ​ന്നി​വ​രാ​ണ് ​കോ​ ​പ്രൊ​ഡ്യൂ​സ​ർ​മാ​ർ.​ ​സ​ത്യ​ൻ​ ​സൂ​ര്യ​നാ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത്.​ ​അ​ന​ൽ​ ​അ​ര​ശാ​ണ് ​ആ​ക്ഷ​ൻ​ ​കൊ​റി​യോ​ഗ്രാ​ഫ​ർ.​ അതേസമയം

പൊങ്കൽ റിലീസായി എത്തിയ ജീവയുടെ തലൈവർ തമ്പി തലൈമയിൽ 40 കോടി ആഗോള കളക്ഷൻ നേടി. തമിഴ്നാട്ടിൽനിന്ന് മാത്രം 32 കോടി നേടി.മലയാളിയായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ ജീവ ശക്തമായ തിരിച്ചുവരവ് നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY