SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.09 AM IST

പൃഥ്വിയും 60 പുതുമുഖങ്ങളും, സന്തോഷ് ട്രാേഫി ഫസ്റ്റ് ലുക്ക്

ss


പൃഥ്വിരാജിനൊപ്പം 60 പുതുമുഖങ്ങളെ അണിനിരത്തി വിപിൻദാസ് സംവിധാനം ചെയ്യുന്ന "സന്തോഷ് ട്രോഫി"യുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി.ഗുരുവായൂരമ്പലനടയിൽ" എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസുമായി വിപിൻദാസ് കൈകോർക്കുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധായകൻ വിപിൻദാസ് ആണ് .ഛായാഗ്രഹണം അരവിന്ദ് പുതുശ്ശേരി, എഡിറ്റിംഗ് ജോൺ കുട്ടി, സംഗീതം അങ്കിത്ത് മേനോൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ അഖിൽ യശോധരൻ, പ്രൊഡക്ഷൻ ഡിസൈനർ സുനിൽ കുമാരൻ, കോസ്റ്റ്യൂം അശ്വതി ജയകുമാർ, കോ - പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രജീഷ് പ്രഭാസൻ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, സൗണ്ട് ഡിസൈനിങ് അരുൺ എസ് മണി, സൗണ്ട് മിക്സിങ് എം ആർ രാജാകൃഷ്ണൻ. കാസ്റ്റിംഗ് ഡയറക്ടർ രാജേഷ് നാരായണൻ,
വിതരണം മാജിക് ഫ്രെയിംസ് റിലീസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY