SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ഇനി മാറ്റില്ല, ആലിയയുടെ ആൽഫ ജൂലായ് 10ന്

ss

യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആദ്യ സ്ത്രീ കേന്ദ്രീകൃത ചിത്രമായി എത്തുന്ന ആലിയ ഭട്ടിന്റെ ആൽഫയുടെ റിലീസ് ജൂലായ് 10 ലേക്ക് മാറ്റി.

2025 ഡിസംബർ റിലീസായിരുന്നു നേരത്തേ പ്ളാൻ ചെയ്തിരുന്നത്. പിന്നീട് ഏപ്രിൽ 17 ലേക്ക് മാറ്റിയ റിലീസ് ആണ് ജൂലായ് 10 ലേക്ക് നീട്ടിയത്.

ആലിയഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഷർവാരിയും പ്രധാന വേഷത്തിൽ എത്തുന്നു. അനിൽകപൂർ, ബോബി ഡിയോൾ എന്നിവരും പ്രധാനവേഷത്തിൽ എത്തുന്നു. ദി റെയിൽവേ മെൻ എന്ന നെറ്റ് ഫ്ലിക്സ് വെബ് സീരിസ് സംവിധാനം ചെയ്ത ശിവ് റാവൽ ആണ് ആൽഫ ഒരുക്കുന്നത്. സൽമാൻ ഖാന്റെ ബാറ്റിൽ ഒഫ് ഗാൽവാൻ ഏപ്രിൽ രണ്ടാം വാരം ആണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത് . ബോക്സ് ഓഫീസിൽ ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ആൽഫയുടെ റിലീസ്മാ റ്റിയതെന്നാണ് റിപ്പോർട്ട്.

സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവർ ആൽഫയിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം. വാർ ,പത്താൻ, ടൈഗർ 3, വാർ 2 തുടങ്ങിയവയാണ് യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ റിലീസ് ചെയ്ത സിനിമകൾ. ആലിയ ഭട്ടിന്റെ കരിയറിലെ ഏറ്റഠവും വലിയ സിനിമയായാണ് ആൽഫ ഒരുങ്ങുന്നത്. ഒപ്പം യുവനടി ഷർവാരിയും ചേരുന്നതിനാൽ പ്രതീക്ഷകൾ ഏറെയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY