SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

ആര്യ വീണ്ടും പ്രണയിക്കുന്നു

ss

ആര്യ നായകനാകുന്ന പ്രണയ ചിത്രത്തിൽ നായികമാരായി നിഖില വിമലും വൈഷ്ണവി ചൈതന്യയും. ആര്യയുടെ കരിയറിലെ 40-ാം ചിത്രം നിഖിൽ മുരളിയാണ് സംവിധാനം ചെയ്യുന്നത്. പ്രണയവിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് നിഖിൽ. പ്രണയവിലാസത്തിന്റെ രചന നിർവഹിച്ച സുനു എവി, ജ്യോതിഷ് എം എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

ബ്ളോക് ബസ്റ്ററായ രാജാ റാണിക്കുശേഷം ആര്യ വീണ്ടും പ്രണയ നായകനായി എത്തുന്ന ചിത്രത്തിന് ജി.വി. പ്രകാശ് സംഗീതം ഒരുക്കുന്നു. രാജാ റാണിക്ക് സംഗീതം ഒരുക്കിയതും ജി.വി. പ്രകാശ് ആണ്. ആര്യയും നിഖില വിമലും വൈഷ്ണവി ചൈതന്യയും ജിമ്മിൽനിന്നുള്ള വൈബ് ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ ഇടംപിടിച്ചു. ഇത് സിനിമയ്ക്കുവേണ്ടി പകർത്തിയതാണെന്നാണ് വിവരം.

ആര്യം 40യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.

ദി ഷോ പീപ്പിളിന്റെ ബാനറിൽ ആര്യയുടെ ഭാര്യയും നടിയുമായ സയേഷയും കിഷോർ ടിയും ചേർന്നാണ് നിർമ്മാണം. പൂർണമായും റൊമാന്റിക് ഡ്രാമയായിരിക്കും ആര്യ 40 . തെലുങ്ക് താരമായ വൈഷ്ണവി ചൈതന്യ അജിത് ചിത്രം വലിമൈയിലൂടെയാണ് തമിഴിൽ എത്തുന്നത്.ഇതാദ്യമായാണ് തമിഴിൽ നായികയായി എത്തുന്നത്. പോർതൊഴിൽ, വാഴൈ എന്നീ തമിഴ് ചിത്രങ്ങളിൽതിളങ്ങിയ നിഖില വിമൽ രണ്ടുവർഷത്തിനുശേഷമാണ് തമിഴിൽ അഭിനയിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY