
ഏക് ദിൻ ട്രെയിലർ
ബോളിവുഡിൽ എത്തുന്ന പുതിയ പ്രണയ ചിത്രം 'ഏക് ദിൻ" ട്രെയിലർ പുറത്ത്. സായ് പല്ലവിയും ആമിർഖാന്റെ മകൻ ജുനൈദ് ഖാനും ആണ് നായകനും നായികയും. സായ് പല്ലവിയുടെ ബോളിവുഡ് അരങ്ങേറ്റം ആണ് ഏക ദിൻ. സുനിൽ പാഡെ ആണ് സംവിധാനം. മഹാരാജ്, ലവ്‌യാപ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജുനൈദ് ഖാന്റെ മൂന്നാമത്തെ ചിത്രം ആണ് ഏക് ദിൻ.
ആമിർഖാൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ആമിർഖാനും സംവിധായകൻ മൻസൂർ ഖാനും ചേർന്നാണ് നിർമ്മാണം. 17 വർഷത്തിനുശേഷം ആമിർഖാനും മൻസൂർഖാനും ഒന്നിക്കുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ജപ്പാനിലെ സപ്പോറോയിൽ ചിത്രീകരിച്ച ഏക് ദിൻ കൊറിയൻ ചിത്രമായ 'വൺഡേ"യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്ന് അഭ്യൂഹമുണ്ട്.മേയ് 1ന് ആണ് റിലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
