SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.07 AM IST

പാപ്പൻ എത്തും മക്കളേ 19ന്

ss

പശ്ചിമേഷ്യ യുദ്ധം കാരണം അനിശ്ചിതത്വത്തിലായ മിഡിൽ ഈസ്റ്റ് റിലീസ് പ്രതിസന്ധികൾക്കിടയിലും ജയസൂര്യ നായകനായ ആ​ട് 3​ ​പാ​ർ​ട്ട് 1​ : ​ ​വ​ൺ​ ​ലാ​സ്റ്റ് ​റൈ​ഡ് മുൻ നിശ്ചയ പ്രകാരം മാർച്ച് 19 ന് തന്നെ റിലീസ് ചെയ്യാൻ തീരുമാനമായി. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവും കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പള്ളിയും ചേർന്ന് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് നടന്നു. ഇന്ദ്രൻസ്, വിനായകൻ,സൈജു കുറുപ്പ്, സണ്ണി വയ്ൻ, ബിജുക്കുട്ടൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവരും ആട് 3 ൽ വേഷമിടുന്നുണ്ട്.

പൊ​ട്ടി​ച്ചി​രി​പ്പി​ക്കു​ന്ന​ ​മു​ഹൂ​ർ​ത്ത​ങ്ങ​ൾ​ക്കൊ​പ്പം​ ​ഫാ​ന്റ​സി​ ​ഘ​ട​ക​ങ്ങ​ളും​ ​കോ​ർ​ത്തി​ണ​ക്കി​യാണ് ഒരുക്കിയിട്ടുള്ളത്.
ഛാ​യാ​ഗ്ര​ഹ​ണം​ ​-​ ​അ​ഖി​ൽ​ ​ജോ​ർ​ജ്,​ ​മ്യൂ​സി​ക്,​ ​ഒ​റി​ജി​ന​ൽ​ ​തീം​ ​-​ ​ഷാ​ൻ​ ​റ​ഹ്മാ​ൻ,​ ​പ​ശ്‌​ചാ​ത്ത​ല​ ​സം​ഗീ​തം,​ ​ന്യൂ​ ​തീം​-​ ​ഡോ​ൺ​ ​വി​ൻ​സെ​ന്റ്,​ ​എ​ഡി​റ്റ​ർ​ ​-​ ​ലി​ജോ​ ​പോ​ൾ,​ ​ഗാ​ന​ങ്ങ​ൾ​ ​-​ ​മ​നു​ ​മ​ൻ​ജി​ത്,​എ​ക്സി​ക്യൂ​ട്ടീ​വ് ​പ്രൊ​ഡ്യൂ​സ​ർ​ ​-​ ​വി​ന​യ് ​ബാ​ബു,​ ​പി.​ആ​ർ.​ ​ഒ​ ​വൈ​ശാ​ഖ് ​സി​ ​വ​ട​ക്കേ​വീ​ട്,​ ​ജി​നു​ ​അ​നി​ൽ​കു​മാ​ർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY