SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.07 AM IST

പ്രാർത്ഥനകളിൽ ഞങ്ങളെയും ഓർക്കണേ... നിറവയറുമായി ഷംന കാസിം

ss

രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് നടി ഷംന കാസിം. ഒൻപതുമാസമായ ഗർഭകാല യാത്രയെക്കുറിച്ച് മനോഹരമായ കുറിപ്പ് ഷംന സമൂഹ മാധ്യമത്തിൽ പങ്കുവച്ചു.

ഒൻപത് മാസത്തെ മനോഹരമായ ഒരു യാത്ര. എന്റെ രണ്ട് ഉമ്മമാർ എന്നെ സ്നേഹത്തോടെയും കരുതലോടെയും ഒരുക്കിയപ്പോൾ ഉണ്ടായ ആ ശുദ്ധമായ സന്തോഷത്തിന്റെ നിമിഷം. അത് വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. പ്രസവദിനം അടുത്തുവരികയാണ്. ദയവായി എന്നെയും എന്റെ കുഞ്ഞിനെയും നിങ്ങളുടെ പ്രാർത്ഥനകളിൽ ഓർക്കുക. സുരക്ഷിതമായ പ്രസവവും ആരോഗ്യവുമുള്ള കുഞ്ഞിനെയും നൽകി അള്ളാഹു ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഒരു പുതിയ ജീവിതം പുതിയൊരു അനുഗ്രഹം.. ഒരു മനോഹരമായ തുടക്കം. ഷംനയുടെ വാക്കുകൾ.

2022 ൽ ആണ് ദുബായ് ജെ.ബി.എസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒ.യുമായ ഷാനിദ് ആസിഫ് അലിയുമായുള്ള ഷംനയുടെ വിവാഹം. ഷംന- ഷാനിദ് ദമ്പതികൾക്ക് ഹംദാൻ എന്നൊരു മകനുണ്ട്. കുറച്ചുദിവസങ്ങൾക്ക് മുൻപാണ് താൻ രണ്ടാമതും അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത ഷംന സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY