SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

രവി മോഹന്റെ ബ്രോ കോഡ് പേര് മാറ്റുന്നു

ss

രവി മോഹൻ നായകനായി കാർത്തിക് യോഗി സംവിധാനം ചെയ്യുന്ന ബ്രോ കോഡ് എന്ന ചിത്രത്തിന്റെ പേര് മാറ്റുന്നു. ഇൻഡോ സ്പിരിറ്റ് ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡുമായി ട്രേഡ് മാർക്ക് തർക്കത്തെത്തുടർന്നാണ് പേര് മാറ്റുന്നത്. 'ബ്രോ' എന്നു തുടങ്ങുന്ന പുതിയ പേര് പ്രഖ്യാപിക്കും. ദാമ്പത്യ ജീവിതത്തിൽ വീർപ്പു മുട്ടുന്ന ഭർത്താക്കന്മാരുടെ കഥ പറയുന്ന ബ്രോകോഡിൽ രവിമോഹനൊപ്പം എസ്.ജെ. സൂര്യയും അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നു. കോമഡി ട്രാക്കിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും സംവിധായകൻ കാർത്തിക് യോഗി തന്നെയാണ്. സംവിധായകൻ പേരരസ്, ഉപേന്ദ്ര, ഗൗരി പ്രിയ, ശാരദ ശ്രീനാഥ്, മാളവിക മനോജ്, ഐശ്വര്യ രാജ് തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.അതേമയം യോഗി ബാബു നായകനായി ആൻ ഒാർഡിനറി മാൻ എന്ന ചിത്രം സംവിധാനം ചെയ്യുകയാണ് രവി മോഹൻ. രവിമോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം. ബ്രോ കോഡ് നിർമ്മിക്കുന്നതും രവി മോഹൻ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY