SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

രവിതേജ ചിത്രം ഇരുമുടി ,​ നായികയായി തമന്ന

sss

രവിതേജ നായകനായ ഇരുമുടിയിൽ തമന്ന ഭാട്ടിയയും. ശിവനിർവാണ സംവിധാനം ചെയ്യുന്ന ചിത്രം ശബരിമല പശ്ചാത്തലം ആണ്. 11 വർഷത്തിനുശേഷം രവിതേജയും തമന്നയും ഒരുമിക്കുന്ന ചിത്രം ആണ് ഇരുമുടി.അച്ഛനും മകളും തമ്മിലുള്ള ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഇരുമുടി വികസിക്കുന്നത്. പ്രിയഭവാനി ശങ്കർ, ബേബി നക്ഷത്ര എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. സായ്‌കുമാർ, അജയ്ഘോഷ്, രമേഷ് ഇന്ദിര, സ്വാസിക തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം പാൻ ഇന്ത്യൻ സിനിമയായി റിലീസ് ചെയ്യും. അതേസമയം 2015ൽ ബംഗാൾ ടൈഗർ എന്ന ചിത്രത്തിൽ ആണ് രവിതേജയും തമന്നയും അവസാനം ഒരുമിച്ചത്. 2024ൽ അരമൺമനൈയാണ് തമന്ന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. അതേ സമയം ഷാഹിദ് കപൂറിന്റെ 'ഒ റോമിയോ' ആണ് തമന്ന അവസാനമായി അഭിനയിച്ച ചിത്രം. സുന്ദർ സി സംവിധാനം ചെയ്യുന്ന വിശാൽ ചിത്രം പുരുഷനിലും തമന്ന ആണ് നായിക. ചെന്നൈയിൽ പുരുഷന്റെ ചിത്രീകരണം പുരോഗമിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY