SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

കാറ്റുതൊട്ടപ്പോൾ ചാക്കോച്ചനും ദർശനയും, പേട്രിയറ്റ് ആദ്യ ഗാനം

ss

മമ്മൂട്ടി - മോഹൻലാൽ ചിത്രം പേട്രിയറ്റ് ആദ്യ ഗാനം പുറത്തിറങ്ങി. കാറ്റുതൊട്ടപ്പോൾ എന്ന വരികളോടെ തുടങ്ങുന്ന ഗാനത്തിൽ കുഞ്ചാക്കോ ബാബന്റെയും ദർശന രാജേന്ദ്രന്റെയും മനോഹരമായ പ്രണയ നിമിഷങ്ങളാണ്. ഇതാദ്യമായാണ് ഇരുവരും ഒരുമിക്കുന്നത്. സുഷിൻ ശ്യാം സംഗീതം പകർന്ന ഗാനത്തിന് അൻവർ അലി ആണ് വരികൾ രചിച്ചത്. സുഷിൻ ശ്യാമിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറങ്ങിയത്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിച്ച സ്പൈത്രില്ലർ ചിത്രം പേട്രിയറ്റ് ഏപ്രിൽ 23ന് തിയേറ്ററുകളിൽ എത്തും. 19വർഷത്തിനുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, നയൻതാര, രേവതി, രാജീവ് മേനോൻ,​ ഷഹീൻ സിദിഖ്,​ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ,​സെറീൻ ഷിഹാബ് തുടങ്ങിയവരും മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും താരനിരയിലുണ്ട്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരു വർഷത്തിലധികം നീണ്ടതായിരുന്നു ചിത്രീകരണം.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നീ ബാനറിൽ ആന്റോ ജോസഫ്, കെ .ജി അനിൽകുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം - മനുഷ് നന്ദൻ, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, വിതരണം ആൻ മെഗാ മീഡിയ .

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY