SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.18 AM IST

24 വർഷത്തിനുശേഷം ദിലീപ് തമിഴിൽ,​ ശിവകാർത്തികേയൻ ചിത്രത്തിൽ ദിലീപ്

sss

ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ദിലീപ്. സിയോണിനുശേഷം ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ദിലീപ് പ്രധാന വേഷത്തിൽ എത്തുന്നു എന്നാണ് വിവരം. ശിവകാർത്തികേയന്റെ കരിയറിലെ 26-ാമത്തെ ചിത്രമായി ഒരുങ്ങുന്ന സിയോണിൽ ദിലീപ് അഭിനയിക്കേണ്ടതായിരുന്നുവത്രേ. എന്നാൽ ഡേറ്റ് ക്ലാഷ് മൂലം അഭിനയിക്കാൻ കഴിഞ്ഞില്ല. എസ്.കെ 27 എന്നു താത്ലികാലികമായി പേരിട്ട ശിവകാർത്തികേയൻ ചിത്രത്തിലൂടെ ദിലീപിനെ വീണ്ടും തമിഴിൽ കാണാം. സായ് അഭ്യങ്കർ ആണ് സംഗീതം . ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ അതീവ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്.വിജയ്‌കാന്ത് നായകനായ രാജ്യം ആണ് ദിലീപിന്റെ ഏക തമിഴ് ചിത്രം. 2002ൽ റീലീസ് ചെയ്ത ചിത്രത്തിൽ വിജയകാന്തിന്റെ അനുജൻ വിഷ്ണു എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിച്ചത്. രാജ്യത്തിനുശേഷം ദിലീപ് തമിഴിൽ അഭിനയിച്ചിട്ടില്ല. മീശമാധവനും കുഞ്ഞിക്കൂനനും കല്യാണരാമനും മലയാളി ആഘോഷമാക്കിയ വർഷം ആയിരുന്നു ദിലീപിന്റെ തമിഴ് പ്രവേശം.അതേസമയം

ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം പൂർത്തിയാക്കിയ ദിലീപ് മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സത്യൻ അന്തിക്കാട്, സന്തോഷ് വിശ്വനാഥൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ അഭിനയിക്കാൻ ഒരുങ്ങുന്നുണ്ട്. എന്നാൽ ഇരുചിത്രങ്ങളും എപ്പോൾ ആരംഭിക്കും എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY