SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.08 AM IST

12 വർഷത്തിനുശേഷം ശോഭന തമിഴിൽ, രജനിയും ശോഭനയും വീണ്ടും

ss

തലൈവർ 173 ചിത്രീകരണം അടുത്ത മാസം

രജനികാന്ത് നായകനായി സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയാകാൻ ശോഭന ഒരുങ്ങുന്നു. 12 വർഷത്തിനുശേഷം ശോഭന തമിഴിൽ അഭിനയിക്കുകയാണ്. 2014ൽ കോച്ചടൈയാൻ എന്ന രജനികാന്ത് ചിത്രത്തിൽ ആണ് ശോഭന തമിഴിൽ അവസാനമായി അഭിനയിച്ചത്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത രജനികാന്ത് - ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ ശോഭനയുടെ ഫോട്ടോ ഉൾപ്പെടുത്തിയിരുന്നു.

രജനി അവതരിപ്പിച്ച ദേവ എന്ന നായകന്റെ ഭാര്യ കഥാപാത്രമായ സുബ്ബലക്ഷ്‌മിയായാണ് ശോഭനയുടെ ഫോട്ടോ ഉൾപ്പെടുത്തിയത്. മണിരത്നം സംവിധാനം ചെയ്ത ദളപതി ആണ് രജനികാന്ത് - ശോഭന ജോഡികളുടെ സൂപ്പർ ഹിറ്റ് ചിത്രം. ശിവ എന്ന ചിത്രത്തിലും ഇരുവരും നായകനും നായികയുമായി. തലൈവർ 173 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. പ്രിയങ്ക മോഹൻ ആണ് മറ്റൊരു പ്രധാന താരം. ബേസിൽ ജോസഫും താരനിരയിലുണ്ടാകാനാണ് സാദ്ധ്യത. രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ ആണ് നിർമ്മാണം. ഇതാദ്യമായാണ് രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചിത്രത്തിൽ രജനികാന്ത് അഭിനയിക്കുന്നത്. അതേസമയം ജയിലർ 2വിനുശേഷം നെൽസൻ രചനയും സംവിധാനവും നിർവഹിക്കുന്ന രജനികാന്ത് -കമൽഹാസൻ ചിത്രം രാജ്‌കമൽ ഫിലിംസും റെഡ് ജയന്റ് മുവീസും ചേർന്നാണ് നിർമ്മാണം. 47 വർഷങ്ങൾക്കുശേഷം രജനികാന്തും കമൽഹാസനും ഒരുമിക്കുന്ന ചിത്രം തമിഴിലെ ആദ്യ 1000 കോടി സിനിമയാകും എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളിയായ രാജീവ്‌മേനോൻ ആണ് ക്യാമറ ചലിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു. ആർ. നിർമൽ ആണ് എഡിറ്റർ. 2027 പൊങ്കലിനായിരിക്കും സിനിമ തിയേറ്ററുകളിൽ എത്തുക.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY