SignIn
Kerala Kaumudi Online
Monday, 27 July 2026 4.30 AM IST

തെലുങ്ക് അരങ്ങേറ്റത്തിന് ഷെയ്ൻ നിഗം

ss

ഷെയ്ൻ നിഗം തെലുങ്ക് അരങ്ങേറ്റം കുറിക്കുന്നു. സാഗർ ഉദഗണ്ഡലയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഷെയ്നിന്റെ കരിയറിലെ 27-ാമത് ചിത്രം ബിഗ് ബഡ്ജറ്റിൽ പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്നു. മാസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ നാലു ഭാഷകളിലാണ് ചിത്രീകരിക്കുക. മാദേവ് മൂവീസിന്റെ ബാനറിൽ സുരേഷ്കുമാർ ആണ് നിർമ്മാണം. സാം സി.എസ് ആണ് സംഗീതം. ഗെറ്റ് സെറ്റ് ഗോ എന്ന അടിക്കുറിപ്പോടെ പങ്കു വച്ച ചിത്രത്തിന്റെ താത്കാലിക ടൈറ്റിൽ പോസ്റ്റർ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

ഛായാഗ്രഹണം ദ്വാരകേഷ് - അപൂൃവൻ നിർവഹിക്കുന്നു. രവി മണ്ട്‌ല ആണ് എഡിറ്റർ. കാർത്തിക് അക്കവാരം കലാസംവിധാനം നിർവഹിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY