SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.19 AM IST

അനിയത്തിപ്രാവിന് 29, ഫാസിലിന് അരികിൽ സുധി

ss

കുഞ്ചാക്കോ ബോബൻ നായകനായി അരങ്ങേറ്റം കുറിച്ച ഫാസിൽ ചിത്രം അനിയത്തിപ്രാവ് ഇന്നലെ 29 വയസിൽ എത്തി. സംവിധായകൻ ഫാസിലിനോടുള്ള സ്നേഹവും ആദരവും നിറഞ്ഞ വാക്കുകൾ പങ്കുവച്ച് ചാക്കോച്ചൻ . ഫാസിലിനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.

വർഷങ്ങൾ കണ്ണിമ വെട്ടുന്ന വേഗത്തിൽ കടന്നുപോകുന്നു. എന്നാൽ എന്നെ ഞാനാക്കിയ ഇൗ മനുഷ്യനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും വ്യാപ്തി എന്നത്തേയുംപോലെ പുതുമയുള്ളതായി തുടരുന്നു. അല്ലെങ്കിൽ അതിലും മികച്ചതായി തുടരുന്നു. തലമുറകളായി നമ്മുടെ പതിറ്റാണ്ടുകളായി നീണ്ടുനിൽക്കുന്ന ബന്ധം തുടരുമ്പോൾ എന്റെ ഏറ്റവും അവിസ്മരണീയമായ ദിവസത്തിൽ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ ഞാൻ അതിയായി ഭാഗ്യവാനാണ്. 29 വർഷത്തെ അനിയത്തിപ്രാവ്. സ്നേഹവും സ്നേഹവും മാത്രം. സ്ക്രീനിലും പുറത്തും ജീവിതത്തിന്റെ ഇൗ മാന്ത്രിക യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും. ഇൗ ജീവിതം മനോഹരമാക്കിയ എല്ലാ സാങ്കേതിക വിദഗ്ദ്ധർക്കും, കലാകാരൻമാർക്കും മാദ്ധ്യമങ്ങൾക്കും പ്രേക്ഷകർക്കും സുഹൃത്തുക്കൾക്കും കുടുംബത്തിനും പ്രത്യേക സ്നേഹം. ചാക്കോച്ചൻ കുറിച്ചു. കുഞ്ചാക്കോ ബോബനും ശാലിനിയും പ്രധാന വേഷം അവതരിപ്പിച്ച ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ് 1997 മാർച്ച് 26ന് ആണ് റിലീസ് ചെയ്തത്. എവർഗ്രീൻ ബ്ലോക് ബസ്റ്രറാണ്അനിയത്തി പ്രാവ് .സുധി, മിനി എന്നീ പ്രണയ ജോഡികളായി ചാക്കോച്ചനും ശാലിനിയും ഇപ്പോഴും പ്രേക്ഷക ഹൃദയത്തിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY