SignIn
Kerala Kaumudi Online
Thursday, 25 June 2026 7.04 PM IST

നിർമ്മാണം : കാവ്യ ഫിലിം കമ്പനി, പണി 2 വിഷു ദിനത്തിൽ ആരംഭിക്കും

ss

ജോജു ജോർജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച പണിയുടെ രണ്ടാം ഭാഗം വിഷുദിനത്തിൽ ചിത്രീകരണം ആരംഭിക്കും.

ജോജു ജോർജിനൊപ്പം പ്രധാന വേഷത്തിൽ നിരവധി പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രണ്ടാം ഭാഗത്തിന് ഡീലക്സ് എന്ന് പേരിടാനാണ് ആലോചന. ഡീലക്സ് ബെന്നി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ജോജു ജോർജ് ഒരുങ്ങുന്നത്.

ജോജു ജോർജിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായി ഒരുങ്ങുന്ന ചിത്രത്തിന് രാജീവ് രവി ക്യാമറ ചലിപ്പിക്കുന്നു. രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം എന്ന ചിത്രത്തിൽ ജോർജു ജോർജ് അഭിനയിച്ചിട്ടുണ്ട്. കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് നിർമ്മാണം. തൃശൂരും വയനാടും ആണ് പ്രധാന ലൊക്കേഷൻ. തൃശൂർ നഗരത്തിൽ കൊണ്ടും കൊടുത്തും ജീവിക്കുന്ന ഒരു സംഘം ആളുകളുടെ കഥ ആക്ഷനും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകി ഒരുക്കിയ പണിയുടെ ആദ്യ ഭാഗത്തേക്കാൾ വലിയ ക്യാൻവാസിൽ ആണ് രണ്ടാംഭാഗം . ആദ്യ ഭാഗത്തേക്കാൾ തീവ്രത നിറഞ്ഞതുമാണ് രണ്ടാംഭാഗം. പണി ഫ്രാഞ്ചൈസിയായി ഒരുക്കാനാണ് ജോജുവിന്റെ തീരുമാനം.

പണിയിൽ ഗിരിയേട്ടൻ എന്ന കഥാപാത്രമായി ജോജു ജോർജും. വില്ലൻ കഥാപാത്രങ്ങളായി സാഗർ സൂര്യയും ജുനൈസും നിറഞ്ഞാടിയിരുന്നു. തിയേറ്ററിൽ മികച്ച വിജയം നേടിയതിനൊപ്പം ഒ.ടി.ടി റിലീസിലും ട്രെൻഡിംഗായി. പണിയുടെ രചനയും ജോജു ജോർജ് ആണ് നിർവഹിച്ചത്. രണ്ടാം ഭാഗത്തിന്റെ രചനയും ജോജു ജോർജ് ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY