SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.10 AM IST

‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ആരെ കണ്ടാലും അറിയിക്കണം

ss

വിഷു ദിനത്തിൽ ചാക്കോച്ചൻ ചിത്രം റിലീസിന് ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം കുഞ്ചാക്കോ ബോബൻ - രതീഷ് പൊതുവാൾ ടീം വീണ്ടും ഒന്നിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ ട്രെയിലർ പുറത്തിറങ്ങി.സസ്പെൻസ് നിറഞ്ഞ ട്രെയിലർ ആകാംക്ഷ വർദ്ധിപ്പിക്കുന്നു. വിഷു ദിനമായ ഏപ്രിൽ 15ന് പ്രദർശനത്തിന് എത്തും. പുതുവർഷത്തിൽ പുറത്തിറങ്ങുന്ന ആദ്യ കുഞ്ചാക്കോ ബോബൻ ചിത്രം ആണ്. ദിലീഷ് പോത്തൻ, സജിൻ ഗോപു, ചിദംബരം, സുധീഷ്, ജാഫർ ഇടുക്കി, രാജേഷ് മാധവ്, ഷാഹി കബീർ, പി.പി. കുഞ്ഞി കൃഷ്ണൻ, ശരണ്യ രാമചന്ദ്രൻ, പൂജ മോഹൻരാജ്, ദിവ്യ രതീഷ് പൊതുവാൾ എന്നിവവരാണ് മറ്റ് താരങ്ങൾ . ഉദയ പിക്‌ചേഴ്‌സിന്റെ ബാനറിൽ കുഞ്ചാക്കോ ബോബനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ചേർ‌ന്നാണ് നിർമ്മാണം. കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സന്തോഷ് കൃഷ്ണൻ. നവീൻ പി തോമസ്. ലൈൻ പ്രൊഡ്യൂസർ- അഖിൽ യശോധരൻ, ഛായാഗ്രഹണം- അർജുൻ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോൺ വിൻസന്റ്, വിതരണം- മാജിക് ഫ്രെയിംസ്. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY