SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.18 AM IST

സ്പോർട്സ് സിനിമയുമായി ഹാട്രിക്കിന് രൺവീറും ആദിത്യധറും

sss

ആഗോള കളക്ഷൻ 1600 കോടി പിന്നിട്ട് ധുരന്ദർ 2

ധുരന്ദർ സീരിസിന്റെ ചരിത്രവിജയത്തിനു പിന്നാലെ രൺവീർസിംഗും ആദിത്യധറും ഒരുമിക്കുന്നു. സ്പോർട്സ് ഡ്രാമ ആയി ഒരുങ്ങുന്ന ആദിത്യധർ ചിത്രത്തിൽ രൺവീർസിംഗ് ആണ് നായകൻ. ചിത്രീകരണം വൈകാതെ ആരംഭിക്കും എ ന്നാണ് സൂചന. തന്റെ സ്വപ്നപദ്ധതിയായ ദ ഇമ്മോർട്ടൽ അശ്വത്ഥാമയെക്കുറിച്ചുള്ള ചിത്രവും ആദിത്യ ധർ പ്ളാൻ ചെയ്യുന്നുണ്ട്. എന്നാൽ ആദ്യം ഒരുങ്ങുന്നത് സ്‌പോർട്സ് ചിത്രം ആയിരിക്കും. ബോളിവുഡിലെ യുവ സംവിധായകരിൽ ശ്രദ്ധേയനായ ആദിത്യധർ ഉറി: ദ സർജിക്കൽ സ്ട്രൈക്ക് എന്ന ബ്ളോക് ബസ്റ്റർ ചിത്രത്തിലൂടെയാണ് സംവിധാന അരങ്ങേറ്റം. പോയവർഷം ചരിത്ര വിജയമായി ധുരന്ദർ. ഇപ്പോൾ ബോക്സ് ഓഫീസിൽ വിജയഭേരി മുഴക്കുന്ന ധുരന്ദർ 2 : ദ റിവഞ്ച്

ആഗോള കളക്ഷൻ 1600 കോടി പിന്നിട്ടു" . റിലീസ് ചെയ്ത് മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ്നേ ടുന്ന ആദ്യ ചിത്രം എന്ന നേട്ടവും സ്വന്തമാക്കി .
വടക്കേ അമേരിക്കയിൽ 25 മില്യൺ ഡോളർ , ജർമ്മനിയിൽ 1 മില്യൺ യൂറോ എന്നിവ മറികടന്ന ആദ്യ ഇന്ത്യൻ സിനിമ എന്ന ബഹുമതിയും നേടി.
എക്കാലത്തെയും വലിയ ഹിന്ദി ഓപ്പണിങ് ഡേ കളക്ഷൻ, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രീമിയർ ഷോകൾ, ലോകമെമ്പാടും ഏറ്റവും വലിയ ആദ്യ വാരാന്ത്യ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം, ആദ്യ ആഴ്ചയിലെ ഏറ്റവും ഉയർന്ന കളക്ഷൻ, ഏറ്റവും ഉയർന്ന രണ്ടാം ആഴ്ച കളക്ഷൻ,
ആഗോളതലത്തിൽ ഏറ്റവും വേഗത്തിൽ 1000 കോടി നേടിയ ഇന്ത്യൻ ചിത്രം, ഇന്ത്യയിൽ നിന്ന് ഏറ്റവും വേഗതയേറിയ 100 കോടി, 200 കോടി, 300 കോടി, 400 കോടി, 500 കോടി, 600 കോടി, 700 കോടി, 800 കോടി, 900 കോടി, 1000 കോടി നേടിയ ചിത്രം, വിദേശ വിപണികളിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രം (ആദ്യ ആഴ്ചയ്ക്കുള്ളിൽ), വടക്കേ അമേരിക്കയിൽ 25 മില്യൺ കളക്ഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രം, ജർമ്മനിയിൽ 1 മില്യൺ കടക്കുന്ന ആദ്യ ഇന്ത്യൻ ചിത്രം തുടങ്ങിയവയാണ് ധുരന്ദർ 2 സ്ഥാപിച്ച റെക്കോർഡുകൾ. പി.ആർ. ഒ - ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY