SignIn
Kerala Kaumudi Online
Wednesday, 24 June 2026 9.58 PM IST

മധുവിധു ഇത്തിരി വൈകും, ഏപ്രിൽ 23ന്

ss

ഷറഫുദീൻ, കല്യാണി പണിക്കർ എന്നിവരെ പ്രധാന കഥാപാത്രമാക്കി വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു ഏപ്രിൽ 23ലേക്ക് റിലീസ് നീട്ടി. ഇന്ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. അതേസമയം ഫാമിലി റോം-കോം എന്റർടെയ്നറായ "മധുവിധു" ട്രെയിലർ പുറത്തിറങ്ങി. അഞ്ച് ആണുങ്ങൾ മാത്രമുള്ള, പെണ്ണില്ലാത്ത ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.


ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ , ശ്രീജയ , അമൽ ജോസ് , സഞ്ജു മധു, ബിന്ദു പണിക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകളാണ് കല്യാണി. രചന ബിബിൻ മോഹൻ- ജയ് വിഷ്ണു, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, സംഗീതം - ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ- ക്രിസ്റ്റി സെബാസ്ട്യൻ, പ്രൊജക്റ്റ് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് ആണ് നിർമ്മാണം. ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശാന്തകുമാർ- മാളവിക കൃഷ്ണദാസ് എന്നിവരാണ് സഹനിർമ്മാണം. വിതരണം അജിത് വിനായക ഫിലിംസ്, പി.ആർ. ഒ- ശബരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMANEWS, SHARAFUDEEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY