SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 PM IST

സയ്യാര ടീം വീണ്ടും

ss

ആഗോള ബോക്സോഫീസിൽ 580 കോടിയോളം വാരിക്കൂട്ടിയ വിസ്മയ ചിത്രം സയ്യാരയുടെ താരങ്ങളും അണിയറ പ്രവർത്തകരും വീണ്ടുമൊന്നിക്കുന്നു. സംവിധായകൻ മോഹിത് സൂരിയും നിർമ്മാതാവ് അക്ഷയ് വിദാനിയും നായികാ നായകന്മാരായ അനീത് പദ്ദയും അഹാൻ പാണ്ഡെയും വീണ്ടും ഒന്നിക്കുന്ന ചിത്രവും റൊമാന്റിക് ഡ്രാമയായിരിക്കുമെന്നാണ് വിവരം. ഇത് സയ്യാരയുടെ രണ്ടാം ഭാഗമായിരിക്കില്ലെന്നാണ് അണിയറ പ്രവർത്തകർ നല്കുന്ന സൂചന.

പോയവർഷം സയ്യാര എന്ന ചെറിയ റൊമാന്റിക് ചിത്രം ബോളിവുഡ് ബോക്സ് ഓഫീസിൽ ചരിത്രം മാറ്റി എഴുതി .പുതിയ താരോദയമായി നായകൻ അഹാൻ പാണ്ഡെയും നായിക, അനീത് പദ്ദയുംയും മാറി. റിലീസ് ചെയ്ത് ആദ്യ നാലു ദിനം എത്തിയപ്പോൾ 110 കോടി നേടി. 45 കോടിയാണ് നിർ‌മ്മാണ ചെലവ്.അജയ് ദേവ് ഗൺ നായകനായ സൺ ഒഫ് ,സർദാർ 2 റിലീസ് ആഗസ്റ്റ് 1 ലേക്ക് നീട്ടിവയ്ക്കുക പോലും ഉണ്ടായി. കേരളത്തിലും വലിയ വരവേൽപ്പാണ് ലഭിച്ചത്. ബിസി നസുകാരൻ ചിക്കി പാണ്ഡെയുടെയും എഴുത്തുകാരി ഡീൻ പാണ്ഡെയുടെയും മകനാണ് അഹാൻ. താരങ്ങളായ ചങ്കി പാണ്ഡെയും അനന്യ പാണ്ഡെയും ബന്ധുക്കളാണ്. . മർഡർ 2,, ദ റെയിൽവേ മാൻ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. അഹാൻ .സംഗീത സംവിധായകനും നർത്തകനുമാണ്.ആഷിഖ് 2, ഏക് വില്ലൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് മോഹിത് സൂരി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BOLLYWOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY