SignIn
Kerala Kaumudi Online
Wednesday, 24 June 2026 3.14 PM IST

12 കോടിയിലേക്ക് മോഹിനിയാട്ടം

ss

കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിർവഹിച്ച് സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി തുടങ്ങിയവർ പ്രധാന വേഷങ്ങളവതരിപ്പിച്ച ഭരതനാട്യം 2; മോഹിനിയാട്ടം റിലീസ് ചെയ്ത് ഏഴു ദിനം പിന്നിടുമ്പോൾ ലോക വ്യാപകമായി 12 കോടിയിലേക്ക് അടുക്കുന്നു. സൈജു കുറുപ്പിന്റെ കരിയറിൽ വലിയ നേട്ടം ആണ് മോഹിനിയാട്ടം സമ്മാനിക്കുന്നത്. കുടുംബ പ്രേക്ഷകരാണ് ചിത്രം ഏറ്റെടുത്തത്. ഡാർക്ക് ഹ്യൂമർ ഗണത്തിൽപ്പെടുന്ന മോഹിനിയാട്ടം അവധി ദിവസങ്ങളിൽ വൻ കുതിപ്പ് നടത്തുന്നു.ഭരതനാട്യത്തിന് തിയേറ്രറിലേക്കാൾ സ്വീകാര്യത ഒ.ടി.ടിയിൽ ആണ് ലഭിച്ചത്. ഭരതനാട്യത്തിലൂടെയാണ് കൃഷ്ണദാസ് മുരളി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്.

ഏപ്രിൽ 10നാണ് മോഹിനിയാട്ടം പ്രദർശനത്തിന് എത്തിയത്. വിനയ് ഫോർട്ട്, ജഗദീഷ്,വിജയ് ബാബു,അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, സന്തോഷ്‌ ഗുരുവായൂർ, നിസ്താർ സേട്ട്, ജിബിൻ ഗോപിനാഥ്, ദിവ്യ എം നായർ, ശ്രുതി സുരേഷ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്സ്, തോമസ് തിരുവല്ല ഫിലിംസ് എന്നീ ബാനറിൽ ലിനി മറിയം ഡേവിഡ്,അനുപമ ബി നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമ്മാണം. ഛായാഗ്രഹണം ബബുലു അജു . കോ റൈറ്റർ- വിഷ്ണു ആർ പ്രദീപ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സൽമാൻ കെ എം, എഡിറ്റിംഗ്-ഷഫീഖ് വി .ബി,ഗാനരചന-മുത്തു, സംഗീതം-ഇലക്ട്രോണിക് കിളി, പി. ആർ . ഒ എ. എസ്. ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY