SignIn
Kerala Kaumudi Online
Sunday, 26 July 2026 10.50 AM IST

എൻടിആർ - പ്രശാന്ത് നീൽ ചിത്രം 2027 ജൂൺ 11ന് റിലീസ്

ss

എൻടിആറും കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ സെൻസേഷണൽ ബ്ലോക്ക്ബസ്റ്ററുകൾ ഒരുക്കിയ സംവിധായകൻ പ്രശാന്ത് നീലുമായി കൈകോർത്ത ചിത്രം 2027 ജൂൺ 11ന് ലോകവ്യാപകമായി തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് റിലീസ്‌ ചെയ്യും. 'എൻടിആർ- നീൽ എന്ന് താത്കാലികമായ പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു. ആക്ഷൻ- പാക്ക്ഡ് ഗണത്തിൽപ്പെടുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം, ഭാഷകളിൽ റിലീസ് ചെയ്യും. തീവ്രമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും. മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നീ ബാനറിൽ കല്യാൺ റാം നന്ദമുരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് നിർമ്മാണം. ഭുവൻ ഗൗഡ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നു. രവി ബസ്രൂർ സംഗീതം ഒരുക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ ചലപതി . പി. ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NTR, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY