SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

ധനുഷ് ചിത്രം ദിണ്ടിഗലിൽ പുരോഗമിക്കുന്നു, മമ്മൂട്ടി ഇനി ബർമ്മ കാർത്തി

ss

അമരൻ എന്ന ബ്ലോക് ബസ്റ്ററിന് ശേഷം രാജ്കുമാർ പെരിയ സാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് സിയ അഥവാ ബർമ്മ കാർത്തി എന്ന് സൂചന. മമ്മൂട്ടിയും ധനുഷും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ സായ് പല്ലവിയും ശ്രീ ലീലയുമാണ് നായികമാർ. ധനുഷിന്റെ വണ്ടർബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ദിണ്ടിഗൽ ജില്ലയിലെ പാണ്ഡ്യനല്ലൂരിൽ പുരോഗമിക്കുകയാണിപ്പോൾ. മമ്മൂട്ടി പങ്കെടുക്കുന്ന ഗാന രംഗം വരും ദിവസങ്ങളിൽ ചിത്രീകരിക്കുമെന്നാണ് വിവരം. സായ് അഭ്യങ്കറാണ് സംഗീത സംവിധായകൻ.ഇതാദ്യമായാണ് മമ്മൂട്ടിയും ധനുഷും തമിഴിൽ ഒരുമിക്കുന്നത്. ശിവകാർത്തികേയൻ നായകനായ ബ്ളോക് ബസ്റ്റർ ചിത്രം അമരനുശേഷം രാജ് കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്.അതേസമയം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. ജൂണിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ആണ് നിർമ്മാണം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രത്തിന് നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് രചന. അൽഫോൻസ് പുത്രൻ ആണ് മറ്റൊരു പ്രധാന താരം. കേരള- തമിഴ് നാട് അതിർത്തി പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിൽ നാടൻ ചട്ടമ്പിയുടെ വേഷം ആയിരിക്കും മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് സൂചന.വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY