SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.00 AM IST

സന്ദീപ് പ്രദീപിന്റെ കോസ്മിക് സാംസൺ പൂർത്തിയായി

ss

യുവതാരം സന്ദീപ് പ്രദീപ് നായകനായി അഭിജിത് ജോസഫ് രചനയും സംവിധാനവും നിർവഹിച്ച കോസ്മിക് സാംസൺ പൂർത്തിയായി. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം ആണ്." ജയസൂര്യ നായകനായ ജോൺ ലൂതർ" എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ അഭിജിത് ജോസഫ്.മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ. ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് മറ്റു താരങ്ങൾ.ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വ്ലാഡ് റിംബർഗ് ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന.ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു അലക്സ്, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ),സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ - ബിനോ ടി എബ്രഹാം.

വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം ഈ വർഷം റിലീസിനെത്തും. പി.ആർ.ഒ- ശബരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY