SignIn
Kerala Kaumudi Online
Sunday, 12 July 2026 10.49 AM IST

മാജിക്കുമായി ആസിഫ് അലി, ഒപ്പം ദേവി നായർ 'ഹൗഡിനി' ഫസ്‌റ്റ് ലുക്ക്

ss

ആസിഫ് അലി നായകനായി ജി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി- ദി കിംഗ് ഓഫ് മാജിക് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. മജീഷ്യനായി ആസിഫ് അലി എത്തുന്ന ചിത്രം ആക്ഷനും ഇമോഷനും പ്രാധാന്യം നൽകുന്നതാണ് പ്രമേയം . പ്രശസ്ത നടി ജലജയുടെ മകൾ ദേവി നായർ ആണ് നായിക. ഗുരു സോമസുന്ദരം, പ്രശാന്ത് അലക്സാണ്ടർ, ക്രിസ് വേണുഗോപാൽ, ഡോ. അമർ രാമചന്ദ്രൻ, വിവിയ ശാന്ത്, ഗീതി സംഗീത, ഡോ. പ്രസീദ, ട്വിങ്കിൾ ജോബി, അഞ്ചു എബ്രഹാം, ശ്രീറാം, അധീഷ് ദാമോദരൻ, ഡോ. ഷിനു, ജോഹൻ സാം ജോബി, മാസ്‌റ്റർ വൈഭവ് സുരേഷ്, ജിതേന്ദ്രൻ, സുചിത്ര, സന്ധ്യ രമേശ്, സാക്കിർ മനോളി, ജിജിന, അമര പല്ലവി, മനോജ് മാത്രാടൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.അന്തരിച്ച പ്രശസ്‌ത നാടക സംവിധായകൻ പ്രശാന്ത് നാരായണൻ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു.

ബ്ലൂ ഹിൽ നൈലിന്റെ ബാനറിൽ ജോബി പി. സാം ആണ് നിർമാണം. പ്രജേഷ്സെൻ മൂവി ക്ലബാണ് സഹനിർമാണം. അബ്ബാസ് സിറാജ്, ഷംസീർ ഹംസ എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്, എഡിറ്റർ: ബിജിത് ബാല, ആർട്ട്: ത്യാഗു തവനൂർ. ബിജിബാൽ ആണ് സംഗീത സംവിധാനം. "ആകാശമായവളേ..." എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിധീഷ് നടേരിയുടേതാണ് ഗാനങ്ങൾ. വെള്ളത്തിന് ശേഷം സംഗീത വിസ്മയം തീർക്കാൻ പ്രജേഷ് സെൻ- ബിജിബാൽ കോംബോ എത്തുന്നു എന്നത് പ്രത്യേകതയാണ്. പി.ആർ.ഒ: വാഴൂർ ജോസ്, ആതിര ദിൽജിത്, പ്രൊമോഷൻ ആൻഡ് മാർക്കറ്റിംഗ്: പ്രതീഷ് ശേഖർ,

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASIFALI, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY